ജെയ്നി ടീച്ചർ ഇനി ഓർമ

ജെയ്നി ടീച്ചർ ഇനി ഓർമ
Nov 1, 2026 05:39 AM | By PointViews Editor

അങ്ങാടിക്കടവ് . പുഞ്ചിരിയോടെ മാത്രം വിദ്യാർത്ഥികളുടെ സമീപത്തേക്കും സഹപ്രവർത്തകർക്കൊപ്പവും അധ്യാപക ജീവിതം ചെലവഴിച്ച വിദ്യാർഥികളുടെ കൂട്ടുകാരി ജെയ്‌നി ടീച്ചർ വേദനിക്കുന്ന ഓർമയാകുന്നു. സ്ട്രോക്കെന്ന അപകടകരമായ രോഗത്തിൻ്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ജെയ്നി ടീച്ചറെ നഷ്ടപ്പെട്ടതിൻ്റെ വേദനയിലും ഞെട്ടലിലുമാണ് അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കോളജിലെ ഹിന്ദി അധ്യാപികയായിരുന്നു. വിദ്യാർഥികൾ ജെയ്നി ടീച്ചർ എന്ന് സ്നേഹത്തോടെ മാത്രം വിളിച്ചിരുന്ന ജെയ്നി എൻ ജോർജ്. വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന നിരവധി മാധ്യമ പ്രവർത്തകരുടെ അധ്യാപിക കൂടിയായിരുന്നു ജെയ്ന‌ി. വെറുമൊരു അധ്യാപിക എന്നതിലുപരി നല്ലൊരു എഴുത്തുകാരിയും നാഷനൽ സർവീസ് സ്‌കീം കോർഡിനേറ്ററും ഒക്കെയായിരുന്നു അവർ. കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ച കോളജിൽ നിന്ന് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങിയതാണ്. അപ്പോൾ പോലും വഴിയിലും വരാന്തയിലും നിന്നിരുന്ന സഹപ്രവർത്തകരോടും കുട്ടികളോടും പതിവുപോലെ നാളെ കാണാം എന്ന് പറഞ്ഞ് ചിരിച്ചും ചിലരുടെ തോളത്ത് തട്ടിയും ആണ് മടങ്ങിയത്. എന്നാൽ ഇന്നലെ വൈകിട്ട് ക്യാംപസിലേക്ക് ടീച്ചർ എത്തിയത് പൊതു ദർശനം അവസാനമായി നൽകാനാണ് എന്നോർത്ത് വിതുമ്പുകയാണ് സഹപ്രവർത്തകരും കുട്ടികളും. പുഞ്ചിരിക്കുന്ന ടീച്ചർ എന്നാണ് എല്ലാവരും ജെയ്നിയെ അടയാളപ്പെടുത്തിയിരുന്നത്. നാട്ടിലേക്ക് ബസിൽ മടങ്ങുന്ന ടീച്ചർ വഴിയിൽ പരിചയമുള്ള ആരെ കണ്ടാലും അവരെ ചിരിയോടെ പരിഗണിച്ചാണ് കടന്നു പോയിരുന്നത്. ഇനി അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻസ് കോളജിൻ്റെ അകത്തളങ്ങളിൽ ജെയ്‌നി ടീച്ചറുടെ ഹിന്ദി ഭാഷയിലുള്ള ക്ലാസുകൾ ഇല്ല. പക്ഷാഘാതമാണ് ജെയ്‌നി ടീച്ചറെ മരണത്തിലേക്ക് കൊണ്ടെത്തിച്ചത്. കടുത്ത തലവേദന അതിൻ്റെ തുടക്കമായിരുന്നു. വീട്ടിലെത്തിയ ഉടൻ തന്നെ വിശ്രമിക്കാൻ പോയതാണ്. ഇടയ്ക്കിടെ മൈഗ്രെയ്ൻ ഉണ്ടാകാറുള്ളതു കൊണ്ട് ആരും അത് കാര്യമാക്കിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം ഉണർന്ന് വരാതിരുന്നപ്പോൾ വീട്ടിലുള്ളവർ തിരക്കി. അപ്പോൾ ആണ് ജെയ്നിയെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സർജറി നടത്താൻ സാധിക്കാത്ത വിധം ഗുരുതരാവസ്‌ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടർന്നെങ്കിലും ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. പൊതു രംഗത്തെ പ്രവർത്തനങ്ങളിലും ജെയ്നി സജീവമായിരുന്നു. ആനപ്പന്തിയിലെ നെടുമറ്റത്തിൽ ഡോ. ജോർജിൻ്റെയും പരേതയായ റോസമ്മയുടെയും മൂത്ത മകളാണ് ജെയ്‌നി. പാൽച്ചുരത്തെ കൊച്ചുവെമ്പള്ളിൽ ജിൽസാണ് ഭർത്താവ്. വിവാഹത്തിന് ശേഷം കേളകം എംജിഎം സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയിരുന്നു. പിന്നീട് കൊട്ടിയൂർ ഡോൺ ഇംഗ്ലിഷ് മീഡിയം സ്‌കൂളിൻ്റെ പ്രിൻസിപ്പലായി പ്രവർത്തിച്ചു വരുമ്പോൾ ആണ് ഡോൺ ബോസ്കോ കോളജിലെ ജോലിയിൽ പ്രവേശിക്കുന്നത്. മരണ ശേഷം ജെയ്‌നിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് സമ്മതം നൽകിയിരുന്നു. എന്നാൽ അവയവ ദാനത്തിന് നടത്തിയ പരിശോധനകൾ പരാജയപ്പെട്ടതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 3 ന് കൊട്ടിയൂർ പാൽച്ചുരം സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ നടത്തും. മക്കൾ ഡോ. ജിയങ്ക (യുകെ), അഡ്വക്കറ്റ് ജിൽറ്റു, ജിൽട്ടൻ, മരുമകൻ ആൻസ്. സഹോദരങ്ങൾ ജീജ, ജിസി, ജിസൺ.

Janey, teacher, I remember now.

Related Stories
ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

Nov 1, 2026 11:14 AM

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ...

Read More >>
വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു വിട്ടു

Nov 1, 2026 11:05 AM

വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു വിട്ടു

വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു...

Read More >>
ഹോസ്റ്റൽ മുറികൾ സിപിഎം പാർട്ടി ഓഫിസുകൾ. വിദ്യാർത്ഥികൾ അല്ലാത്തവർ മുറികൾ പിടിച്ചടക്കി. പല മുറികളിലും ക്രിമിനലുകളും ഗുണ്ടകളും . കോഴിക്കോട് സർവ്വകലാശാലയെയും ഹോസ്റ്റലിനെയും ശുദ്ധീകരിക്കാൻ നടപടി വേണം.

Nov 1, 2026 10:01 AM

ഹോസ്റ്റൽ മുറികൾ സിപിഎം പാർട്ടി ഓഫിസുകൾ. വിദ്യാർത്ഥികൾ അല്ലാത്തവർ മുറികൾ പിടിച്ചടക്കി. പല മുറികളിലും ക്രിമിനലുകളും ഗുണ്ടകളും . കോഴിക്കോട് സർവ്വകലാശാലയെയും ഹോസ്റ്റലിനെയും ശുദ്ധീകരിക്കാൻ നടപടി വേണം.

ഹോസ്റ്റൽ മുറികൾ സിപിഎം പാർട്ടി ഓഫിസുകൾ. വിദ്യാർത്ഥികൾ അല്ലാത്തവർ മുറികൾ പിടിച്ചടക്കി. പല മുറികളിലും ക്രിമിനലുകളും ഗുണ്ടകളും . കോഴിക്കോട്...

Read More >>
കണ്ണൂരിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി യോഗം. ജില്ലയുടെ വികസന ആശയങ്ങള്‍ പങ്കുവച്ചു.

Nov 1, 2026 09:44 AM

കണ്ണൂരിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി യോഗം. ജില്ലയുടെ വികസന ആശയങ്ങള്‍ പങ്കുവച്ചു.

കണ്ണൂരിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി യോഗം. ജില്ലയുടെ വികസന ആശയങ്ങള്‍...

Read More >>
കണ്ണൂർ ജില്ലയുടെ വികസനത്തിന് ജില്ലാതല പ്രതിനിധി യോഗം

Nov 1, 2026 07:29 AM

കണ്ണൂർ ജില്ലയുടെ വികസനത്തിന് ജില്ലാതല പ്രതിനിധി യോഗം

കണ്ണൂർ ജില്ലയുടെ വികസനത്തിന് ജില്ലാതല പ്രതിനിധി...

Read More >>
അങ്ങനെ പാചക വാതകത്തിലും പണി വരുമെന്ന് ഉറപ്പായി.  സിലിണ്ടർ ബുക്കിങ്ങിൽ  നവംബർ 1  വൻ മാറ്റങ്ങൾ. പുതിയ നിയമങ്ങൾ.

Oct 29, 2026 12:44 PM

അങ്ങനെ പാചക വാതകത്തിലും പണി വരുമെന്ന് ഉറപ്പായി. സിലിണ്ടർ ബുക്കിങ്ങിൽ നവംബർ 1 വൻ മാറ്റങ്ങൾ. പുതിയ നിയമങ്ങൾ.

അങ്ങനെ പാചക വാതകത്തിലും പണി വരുമെന്ന് ഉറപ്പായി. സിലിണ്ടർ ബുക്കിങ്ങിൽ നവംബർ 1 വൻ മാറ്റങ്ങൾ. പുതിയ...

Read More >>
Top Stories